കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലിനെ 25 യാണ് കാണാതായത്. ഇന്നലെ രാവിലെ പെരിയയിലെ ടൊയോട്ട കമ്പനിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് രാജപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments