Ticker

6/recent/ticker-posts

മുള്ളൻപന്നിയുടെ മുള്ള് കുടുങ്ങി അവശ നിലയിലായ പെരുമ്പാമ്പിനെ രക്ഷിച്ചു

നീലേശ്വരം : വയലിന് സമീപം അവശ നിലയിൽ കണ്ട പെരുംമ്പാമ്പിനെ കോളംകുളത്തെ ഒരു കൂട്ടം യുവാക്കൾ  രക്ഷിച്ചു പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. പുല്ലരിയാൻ പോയ ആളുകൾ ചുരുണ്ട് കിടന്ന പാമ്പിനെ ശ്രദ്ധിച്ചപ്പോൾ ദേഹം മുഴുവൻ മുള്ളൻ പന്നിയുടെ മുള്ള് കയറിയതായി മനസിലാക്കി. മുള്ളുകൾ മാറ്റി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. പരപ്പ റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി കൊണ്ടു പോവുകയും ചെയ്‌തു.  കോളംകുളത്തെ ഉണ്ണി, സന്തോഷ്, ജയചന്ദ്രൻ, ഹരീഷ്, രവി, ദാമോദരൻ, തമ്പാൻ എന്നിവർ ചേർന്നാണ് പാമ്പിനെ രക്ഷിച്ചത്. മുള്ളൻപന്നിയെ വിഴുങ്ങുവാൻ ശ്രമിച്ചപ്പോൾ മുള്ള് കയറിയതാകും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കോളംകുളത്തെ പ്രദേശങ്ങളായ ഓമനങ്ങാനം, പെരളം മങ്കൈമൂല,പുലയനടുക്കം,കാളമൂലയിലും
പന്നി, കുരങ്ങ്, മയിൽ, കുറുക്കൻ തുടങ്ങിയ വന്യ മൃഗ ശല്യത്തിനിടയിൽ പാമ്പുകളുടെ ശല്യവും വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments