കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്, കാസർകോട്, വെള്ളരിക്കുണ്ട് എക്സൈസ് സർക്കിൾ ഓഫീസുകളിൽ വിജിലൻസ് റെയിഡ്. മിന്നൽ റെയിഡിൽ കാസർകോട് ഓഫീസിൽ നിന്നും പണം പിടിച്ചു. കാസർകോട് സർക്കിൾ ഓഫീസറുടെ മുറിയിൽ നിന്നും കണക്കിൽ പെടാത്ത 5000 രൂപയും ഇതേ ഓഫീസിലെ കംപ്യൂട്ടർ റൂമിൽ നിന്നും 1000 രൂപയും വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ന് റെയിഡ് നടന്നത്. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസുകളിലും ഇന്ന് വിജിലൻസ് പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഉത്തര മലബാറിനോട് പറഞ്ഞു. വിജിലൻസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു രണ്ടിടത്തെ റെയിഡ്. സംസ്ഥാന വ്യാപകമായി എക്സൈസ് ഓഫീസുകളിൽ നടന്ന മിന്നൽ റെയിഡിൻ്റെ ഭാഗമായാണ് ജില്ലയിലെ ഓഫീസുകളിലും പരിശോധന നടന്നത്.
0 Comments