Ticker

6/recent/ticker-posts

വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായി സംസ്ക്കാരം നാളെ ലോറി ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സഹപ്രവർത്തകരെ കണ്ണീരിലാക്കി
വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ കെ. കെ. സജീഷിൻ്റെ 40 പോസ്റ്റ്മോർട്ട നടപടികൾ ഇന്ന് ഉച്ചക്ക് കാസർകോട് ജനറൽ ആശുപത്രിയിൽ പൂർത്തിയായി. സംസ്ക്കാരം നാളെ നടക്കും. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലെ ഫ്രീ സറിൽ സൂക്ഷിച്ചു. അപകട വിവരമറിഞ്ഞ് രാവിലെ മുതൽ സഹപ്രവർത്തകർ ആശുപത്രിയിലെത്തി. വിദേശത്തു നിന്നും അടുത്ത ബന്ധുക്കൾ എത്താനുള്ളതിനാലാണ് സംസ്ക്കാരം നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ കാസർകോട് പൊതു ദർശനം തുടർന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇവിടെ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ചെറുവത്തൂർ മയിച്ചയിലെ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. ഇന്ന് പുലർച്ചെ ചെങ്കള നാലാം മൈൽ ദേശീയ പാതയിലായിരുന്നു അപകടം. ജില്ലാ പൊലീസ് മേധാവിയുടെ ഡി.എച്ച്. ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മരിച്ച സജീഷ്. സജീഷും സഹപ്രവർത്തകൻ സുഭാഷ് ചന്ദ്രനൊപ്പം  എം.ഡി.എം എ കേസിലെ പ്രതിയെ അന്വേഷിച്ച് കാസർകോട് പോയി മേൽപ്പറമ്പ സ്റ്റേഷനിലേക്ക് മടങ്ങവെ ചെങ്കള നാലാം മൈൽ ദേശീയ പാതയിലായിരുന്നു അപകടം. അണ്ടർപാസേജിൻ്റെ തെക്ക് ഭാഗത്ത് സർവീസ് റോഡിലേക്ക് കയറവെ ചെർക്കള ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വന്ന ടിപ്പർ ലോറി, കാറിലിടിക്കുകയായിരുന്നു. ആൾട്ടോ കാറിൻ്റെ ഇടത് ഭാഗത്താണ് ലോറിയിടിച്ചത്. ഈ ഭാഗത്ത് ആയിരുന്നു സജീഷ് ഇരുന്നത്. നിസാര പരിക്കേറ്റ സുഭാഷ് ചന്ദ്രൻ ചികിൽസയിലാണ്.
അപകടമുണ്ടാക്കിയ കെ.എൽ14 ജെ 8782 നമ്പർ ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments