ചർച്ചിൻ്റെ അടുക്കളയോട് അനുബന്ധിച്ച മുറിയിൽ നിന്നും യുവതിയുടെ രണ്ട് സ്വർണമാലകൾ മോഷണം പോയി
September 25, 2025
കാസർകോട്:ചർച്ചിൻ്റെ അടുക്കളയോട് അനുബന്ധിച്ച മുറിയിൽ നിന്നും യുവതിയുടെ രണ്ട് സ്വർണമാലകൾ മോഷണം പോയതായി പരാതി. 3 ലക്ഷം രൂപ വില വരുന്ന 4 പവൻ്റെ മാലകളാണ് മോഷണം പോയത്. തായലങ്ങാടി അവർ ലേഡി ഓഫ് ഡോളറസിൻ്റെ കിച്ചണിൻ്റെ സമീപത്തെ മുറിയിൽ നിന്നു മാണ് ആഭരണം മോഷണം പോയത്. ഉളിയത്തടുക്കയിലെ സോണിയ ഡിസൂസയുടെ 40 ആഭരണങ്ങളാണ് മോഷണം പോയത്. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments