കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കാപ്പ പ്രകാരം രണ്ട് പേർ അറസ്റ്റിൽ. പൊലീസ് ഇരുവരുടെയും തുടർനടപടിക്കായി കൊണ്ട് പോയി. കോട്ടച്ചേരി തെക്കെ പുറത്തെ സമീർ എന്ന ലാവ സമീർ 35 , ഇരിയ പഴയ ഏഴാംമൈൽ കായലടുക്കത്ത് താമസിക്കുന്ന റംഷീദ് 30 എന്നിവരാണ് പിടിയിലായത്. റംഷീദിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും സമീറിനെ പൂച്ചക്കാട് ഭാഗത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് ഉൾപെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ടവർ ലൊക്കേഷൻ നോക്കിയാണ് പ്രതികളെ പിടികൂടിയത്. ഹോസ്ദുർഗ് , അമ്പലത്തറ പൊലീസും കാഞ്ഞങ്ങാട്, ബേക്കൽ ഡി.വൈ.എസ്.പിമാരുടെ സ്ക്വാഡുകളുമാണ് പ്രതികളെ പിടികൂടിയത്.
0 Comments