കാസർകോട്:കേരള മാരിടൈം ബോർഡിൻറെ അധീനതയിലുള്ള ഷിറിയ അഴിമുഖത്ത് നിന്നും ഒമിനി വാനിൽ കടൽ മണൽ കടത്തിയ രണ്ട് പേർ റിമാൻഡിൽ. കുമ്പള പൊലീസ് ആണ് ഇവരെ പിടികൂടിയത്. ആരിക്കാടി സ്വദേശി മൻസൂർ അലി 40 പെർവാഡ് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി 25 എന്നിവരാണ് റിമാൻഡിലായത് .
ഷിറിയ അഴിമുഖത്ത് നിന്നും മണൽ ചാക്കിൽ നിറച്ച് തോണിയിൽ ആരിക്കാടി കടവത്ത് എത്തിച്ച് ഒമിനി വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും വാഹനമുൾപ്പെടെ പിടിയിലായത്. സർക്കാർ മുതലുകൾ കവർച്ച ചെയ്തതിന് 305(ഇ) ബി.എൻ.എസ് പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡിലാണ് .
ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം മണൽ മാഫിയക്ക് കടിഞ്ഞാൺ ഇടാൻ നടത്തിവരുന്ന പരിശാധനയിലാണ് മണൽ കടത്ത് സംഘം പിടിയിലായത്. കാസർകോട് എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്‌പെക്ടർ പി. കെ. ജിജേഷ് , എസ് ഐ ശ്രീജേഷ്, പൊലീസുകാരായ ചന്ദ്രൻ, ഡ്രൈവർ അജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments