Ticker

6/recent/ticker-posts

ഓട്ടോയും കാറും കൂട്ടിയിടിച്ചതിന് പിന്നാലെ ആസിഡ് കഴിച്ച് ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് : ജിത്തോ ഓട്ടോയും കാറും കൂട്ടിയിടിച്ചതിന് പിന്നാലെ ആസിഡ് കഴിച്ച്
 ഡ്രൈവർ മരിച്ചു. ആസിഡ് കഴിച്ച ജിത്തോ ഓട്ടോയുടെ ഡ്രൈവറെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുറ്റിക്കോൽ പള്ളഞ്ചിയിലെ ഓട്ടോ ഡ്രൈവർ അഡൂർ വട്ടം തട്ട നെടു കുഴി സി. ശേഖരൻ്റെ മകൻ സി. അനീഷ് 41 ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ന് കുറ്റിക്കോൽ ബേത്തൂർ പാറയിലായിരുന്നു അപകടം. സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന അനീഷ് ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ജിത്തോ വാഹനത്തിന് കേട് പാട് സംഭവിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments