മംഗലാപുരം എയർപോർട്ട് റോഡിന് സമീപത്തെ ഏതോ മുറിയിൽ പൂട്ടിയിട്ടതായി വിവരമുണ്ടെന്ന് കാണാതായ യുവാവിൻ്റെ ഭാര്യ മംഗലാപുരം ബന്തർ സ്വദേശിനി നസിയ ബാനു 46 കാസർകോട് പൊലീസിനെ അറിയിച്ചു. പെരുമ്പള താഹിറ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മംഗലാപുരം ആർ.ടി നഗറിലെ നിസാമുദ്ദീനെ 44 യാണ് തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 9നും വൈകീട്ട് 5.25 നും ഇടയിലാണ് തട്ടിക്കൊണ്ട് പോയതെന്ന പരാതിയിൽ കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments