Ticker

6/recent/ticker-posts

മോട്ടോർ ബൈക്കിൽ പശു ഇടിച്ചു റോഡിൽ തെറിച്ചു വീണ് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട് :മോട്ടോർ ബൈക്കിൽ പശു ഇടിച്ചു റോഡിൽ തെറിച്ചു വീണ് യുവാവിന് സാരമായി പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയില്ല. ഭീമനടി പാലക്കുന്ന് റോഡിലാണ് അപകടം.പെരളം പുത്തൂർ കണ്ണോത്ത് വീട്ടിൽ കെ. രഞ്ജിത്ത് കുമാറിനാണ് 43 പരിക്കേറ്റത്. യുവാവ് ഓടിച്ചു വന്ന ബൈക്കിൽ പെട്ടന്ന് പശു ഇടിക്കുകയായിരുന്നു. പയ്യന്നൂർ ആശുപത്രിയിൽ ചികിൽസയിലാണ്. ചിറ്റാരിക്കാൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments