Ticker

6/recent/ticker-posts

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുണ്ടംകുഴിയിലെ യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കാഞ്ഞങ്ങാട് :സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുണ്ടംകുഴിയിലെ യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ബന്തടുക്ക
കുണ്ടംകുഴിയിലെ കൗശിക് 18 ആണ് മരിച്ചത്. കൗശിക് ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്ത കുണ്ടംകുഴിയിലെ കൈലാസിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 മണിയോടെ ബന്തടുക്ക - പൊയിനാച്ചി റോഡിൽ പറമ്പ രാജീവ് ജി ഗ്രന്ഥാലയത്തിന് സമീപമാണ് അപകടം.പൊയിനാച്ചി ഭാഗത്ത് നിന്നും കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ റോഡിൽ നിന്നും വഴുതി മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും കൗശിക് മരിച്ചു.
Reactions

Post a Comment

0 Comments