കാഞ്ഞങ്ങാട് :പുഞ്ചാവിയിൽ വീടിൻ്റെ വാതിൽ കുത്തി പൊളിച്ച് പണവും സ്വർണവും കവർന്നു. പറമ്മല എ. റഹ്മത്തിൻ്റെ വീട്ടിലാണ് കവർച്ച. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തി തുറന്ന മോഷ്ടാക്കൾ കിടപ്പ് മുറിയുടെ വാതിൽ തകർത്ത നിലയിലാണ്. ഒരു പവൻ ആഭരണവും അര ലക്ഷം രൂപയും കിടപ്പ് മുറിയിലെ ഷെൽഫിൽ നിന്നും കവർന്നു. ഇന്ന് ഉച്ചയോടെയാണ് കവർച്ച വിവരം അറിയുന്നത്. രാത്രി 11 മണിക്ക് ശേഷമാണ് കവർച്ച നടന്നതെന്ന് കരുതുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments