പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ഉടുമുണ്ട് പൊക്കി രഹസ്യ ഭാഗം കാണിച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിയെയാണ് കഠിന തടവിനും 10,500 രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 6 മാസവും ഒരു ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 9 , 6 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. ചിറ്റാരിക്കാൽ പാറക്കടവിലെ സി.സന്ദീപിനെ 40 യാണ് ശിക്ഷിച്ചത്.
24 മെയ് 4 ന് ഉച്ചക്ക് 2 മണിക്ക് പെൺകുട്ടികൾ താമസിക്കുന്ന വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് കേസ്. ഇന്ന് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി. എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഇന്ത്യൻ ശിക്ഷ നിയമം 447 പ്രകാരം 3 മാസം കഠിന തടവും, 500 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 1 ആഴ്ച അധിക തടവും, പോക്സോ ആക്ട് 12 r/w 11(1) പ്രകാരം 1 വർഷം കഠിന തടവും, 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്. ചിറ്റാരിക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ കെ.ജി രതീഷ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments