Ticker

6/recent/ticker-posts

സംസ്ഥാന സ്കൂൾ ഗെയിംസിൽ വെള്ളിക്കോത്തെ തേജസിന് സ്വർണം കല്ലൂരാവിയിലെ കെ. നിസാമുദ്ദീന് വെള്ളി മെഡൽ

കാഞ്ഞങ്ങാട് : കണ്ണൂരിൽ നടന്ന
സംസ്ഥാന സ്കൂൾ ഗെയിംസിൽ വെള്ളിക്കോത്തെ തേജസിന് സ്വർണ മെഡലും കല്ലൂരാവിയിലെ കെ. നിസാമുദ്ദീന് വെള്ളി മെഡലും ലഭിച്ചു.
 തൈക്കോണ്ടോ 68 കിലോഗ്രാം മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സ്വർണ മെഡൽ ആണ് തേജസ് കണ്ണികുളങ്ങര നേടിയത്.
വെള്ളിക്കോത്ത് സ്വദേശിയും ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു  വിദ്യാർത്ഥിയുമാണ്.
കണ്ണികുളങ്ങരയിലെ സതീഷ്ചന്ദ്രൻ്റെയും ഷൈനിയുടെയും മകനാണ്.
സീനിയർ ആൺകുട്ടികളുടെ  സ്കൂൾ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ 125കിലോ വിഭാഗത്തിൽ
 ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കെ. നിസാമുദ്ധീന് വെള്ളി മെഡൽ നേടി.
കല്ലൂരാവിയിലെ ഫക്രുദീൻ- റഷീദ ദമ്പതികളുടെ മകനാണ്.
Reactions

Post a Comment

0 Comments