Ticker

6/recent/ticker-posts

ഭാര്യക്കും മക്കൾക്കും മുന്നിൽ മെഡിക്കൽ ഷോപ്പ് ഉടമ കുളത്തിൽ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട് :മെഡിക്കൽ ഷോപ്പ് ഉടമ പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. ഭാര്യയും മക്കളും കുളക്കടവിലിരിക്കെയാണ് മുങ്ങി മരണം.
ബേഡകം കാഞ്ഞിരത്തിങ്കാലിലെ
മെഡിക്കൽ ഷോപ്പ് ഉടമ പള്ളത്തിങ്കാൽ കൂരാമ്പ്
ജെയിംസ് 60 ആണ് മരിച്ചത്.
  വൈകുന്നേരം 
തോർക്കുളത്തെ ബേഡകം പഞ്ചായത്ത് കുളത്തിൽ
 കുളിക്കുന്നതിനിടെയാണ് അപകടം.
 നീന്താൻ അറിയുന്ന ജയിംസ്  ഹൃദയാഘാതം മുണ്ടായോ മറേറാ മുങ്ങി പോയതാകാമെന്നാണ് കരുതുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം കുളിക്കാനെത്തിയതായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോൽ യൂണിറ്റംഗമായിരുന്നു. പിതാവ്: ജോസ്. മാതാവ്: പെണ്ണമ്മ.
ഭാര്യ:ലിസി.
മക്കൾ:ചിഞ്ചു,ജോസഫ് ,കുര്യാസ്
സഹോദരങ്ങൾ:
ജാൻസി ,മിൻസി ,സിറിയക്ക് ,ജോസി.
Reactions

Post a Comment

0 Comments