കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശിയെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ്, ബേക്കൽ, ചന്തേര, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കെ.അർഷാദിനെ (33) യാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതൽ തടങ്കലിൽ പാര്‍പ്പിച്ചത്. വിവിധ സ്റ്റേഷനുകളില്ലായി ആറ് ലഹരിക്കേസുകൾ ഉൾപ്പെടെ പത്തോളം കേസ്സുകളിൽ അര്‍ഷാദ് പ്രതിയാണ്. തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എൻ ഡി പി എസ് ( എൻ ഡി പി എസ്) നിയമപ്രകാരം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെയും ജില്ലയിലെ ഏഴാമത്തെയും അറസ്സ് ആണിത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി സി. കെ. സുനിൽ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ , സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ്, അസി. സബ് ഇൻസ്പെക്ടർ എം. പ്രകാശൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ. സനീഷ് കുമാർ, ശ്രീജേഷ് , സിവിൽ പൊലീസ് ഓഫീസർ രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments