Ticker

6/recent/ticker-posts

തിരുവോണ ദിവസം പിതാവിൻ്റെ ക്രൂരത മകളെയും പത്ത് വയസുകാരിയെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം

കാഞ്ഞങ്ങാട് : തിരുവോണ  ദിവസം പിതാവിൻ്റെ ക്രൂരത. മകളെയും പത്ത് വയസുകാരിയെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. പാണത്തൂർ പാറക്കടവിൽ ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം. കർണാടക കരിക്കെ സ്വദേശിനി കെ.എം. നീനു മോൾ 17,അമ്മാവൻ പാറക്കടവിലെ മോഹനൻ്റെ മകൾ 
എം.മനിയ10 എന്നിവർക്ക് നേരെയാണ് ആ സിഡാക്രമണമുണ്ടായത്. അമ്മാവൻ്റെ പാറക്കടവിലെ വീട്ടിലായിരുന്നു നീനു താമസിച്ചിരുന്നത്. നീനുവിൻ്റെ പിതാവ് കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് 48 ആണ് ആസിഡാക്രമണം നടത്തിയത്. വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി കൈയിൽ കരുതിയിരുന്ന ആസിഡ് കുട്ടികളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. കൈ കാലുകൾക്കും മുഖത്തും ഉൾപെടെ സാരമായി പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളും ഭാര്യയും പിണങ്ങി മാറി താമസിക്കുന്ന വിരോധമാണ് സംഭവത്തിന് കാരണം. രാജപുരം പൊലീസാണ് പ്രതിയുടെ പേരിൽ കേസെടുത്തത്.
Reactions

Post a Comment

0 Comments