കാഞ്ഞങ്ങാട് :പരപ്പ സ്വദേശികളായ അഞ്ച് യുവാക്കൾ വിസ തട്ടിപ്പിനിരയായി. യുവാക്കൾക്ക് ആറ് ലക്ഷം നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി മുക്കൂട് സ്വദേശി ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരപ്പ സ്വദേശികളായ മുഹമ്മദ് തസ്ലീം 25, മുഹമ്മദ് ആസിഫ് 25, ഷഹീർ 25, നൗഫൽ 25, മുഹമ്മദ് സഹൽ 25 എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. തസ്ലീം 340000 രൂപയും സഹലിൽ നിന്നും 140000 ആസിഫിൽ നിന്നും 120000 രൂപയും കൈപ്പറ്റി ന്യൂസിലാൻഡിൽ
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുക്കൂടിലെ ഉബൈദിനെ തിരെയാണ് കേസ്. കഴിഞ്ഞ വർഷമായിരുന്നു പണം നൽകിയത്.
0 Comments