കോളേജ് വിദ്യാർത്ഥികൾ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്12 വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു. ഇന്ന് വൈകീട്ട് 3.30 മണിയോടെ കോളേജ് വിട്ട സമയം ചെറുവത്തൂർ കൈതക്കാട് എ.യു.പി സ്കൂളിന് സമീപം റോഡിലായിരുന്നു സംഘർഷം. പടന്ന ഷറഫ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികൾ അടക്കമാണ് ഏറ്റ് മുട്ടിയത്. ക്ലാസ് തിരിഞ്ഞ് ചേരിതിരിഞ്ഞ് ഏറ്റ് മുട്ടുകയായിരുന്നു. സംഘർഷം മൂലം വാഹന ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. ഫർഹാൻ ഫൈസൽ, ഹാഫിസ് , തൗസിഫ് , റബിഹ്, മുജ്തബ , എം . ടി പി . ജലാലുദ്ദീൻ, ഷഹദാദ്, സലീം, നിഷാദ്, ജാസിം, റഫ്നാസ്, ഷ്യാമിൻ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
0 Comments