കാഞ്ഞങ്ങാട് :കാർ പിന്നിലിടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. പെരിയാട്ടടുക്കത്തുണ്ടായ അപകടത്തിൽ ആണ് പരിക്ക്. പനയാൽ അരവത്തെ കെ.സുരേഷ് കുമാർ ഓടിച്ച ഓട്ടോക്ക് പിന്നിലാണ് കാറിടിച്ചത്. ഇദ്ദേഹത്തിൻ്റെ മാതാവ് ലളിതക്കും 68, ഭാര്യ സജിത കുമാരി 38 ക്കുമാണ് പരിക്കേറ്റത്. മുള്ളേരിയയിൽ നിന്നും തച്ചങ്ങാട്ടേക്ക് വരവെ കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments