Ticker

6/recent/ticker-posts

13 വയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി

കാഞ്ഞങ്ങാട് :13 കാരിയായ മകളെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. രക്ഷപെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ഇന്ന് ഉച്ചക്ക് നാട്ടുകാർ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറി.
കേസിൽ പെട്ടതിന് പിന്നാലെ പാസ്പോർട്ടുമായി സ്ഥലം വിടാൻ എത്തിയ 40
കാരനെ നാട്ടുകാർ വളഞ്ഞിട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 
പെൺകുട്ടിയെ മംഗളൂരുവിലെ ആശുപത്രി കൊണ്ടുപോയപ്പോഴാണ് 4 മാസം ഗർഭിണിയായ വി വരമറിയുന്നത്.പിന്നാലെ വിവരം പൊലീസിൽ എത്തിയതോടെ പിതാവിനെ നിരീക്ഷിച്ചുവരികയായിരുന്നു.അതിനിടെ പ്രതി രക്ഷപ്പെടാതിരിക്കാൻ പൊലീസ് പാസ്പോർട്ട് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.വിവരം നാട്ടുകാരെയും രഹസ്യമായി അറിയിച്ചു.അതിനിടയാണ് ഇന്ന് വീട്ടിലെത്തി പാസ്പോർട്ടുമായി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.ഇതോടെയാണ് നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ആശുപത്രി അധികൃതർ വിവരം മഞ്ചേശ്വരം എം എൽ.എ എ.കെ.എം. അഷറഫിനെ അറിയിച്ചിരുന്നു. എം.എൽ എ വിവരം നാട്ടുകാരെയും
കൗൺസിലറെയും അറിയിച്ചതും പ്രതിയെ പിടികൂടാൻ സഹായകമായി.

Reactions

Post a Comment

0 Comments