Ticker

6/recent/ticker-posts

നിളയുടെ നാക്കിൻ തുമ്പിൽ പിതാവ് പ്രിയേഷ് ആദ്യാക്ഷരം കുറിച്ചു ഗസ

കാഞ്ഞങ്ങാട് : ഫലസ്തീനിൽ കുഞ്ഞ് മക്കൾ പിടഞ്ഞ് മരിക്കുമ്പോൾ ഈ വിദ്യാരംഭദിവസം തൻ്റെ പൊന്നുമോളുടെ നാക്കിൻ തുമ്പിൽ മറ്റെന്താണ് കുറിക്കുക. ആ പിതാവ് മകളുടെ നാക്കിൻ തുമ്പിലും അരിമണികളിലും ആദ്യ ക്ഷരം കുറിച്ചു. ഗസ . കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷാണ് രണ്ട് വയസുകാരി നിള ലക്ഷ്മിക്ക് ഗസ എന്ന് ആദ്യ ക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്ത മകൾ വൈഗ ലക്ഷ്മിയും സാക്ഷിയായി ഒപ്പമുണ്ടായിരുന്നു. രാവിലെ വീട്ടിലായിരുന്നു ചടങ്ങ് നടത്തിയത്. ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക കുഞ്ഞ് കൈ കൊണ്ട് നിള ലക്ഷ്മി വീണ്ടും ആദ്യക്ഷരം കുറിച്ചു. കുഞ്ഞുങ്ങൾ പട്ടിണി കിടന്നും ബോംബ് പൊട്ടിയും കൊല്ലപ്പെടുമ്പോൾ അത് കൊണ്ട് തന്നെ അവളുടെ കുഞ്ഞ് കൈ കൾ കൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്കാവുമായിരുന്നില്ലെന്ന് പ്രിയേഷ് പറഞ്ഞു. അക്ഷരമെന്നത് സമരത്തിൻ്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസിൽ മകൾക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യാക്ഷരത്തെ കുറിച്ച് അഭിമാനിക്കട്ടെ വാനോളം. ആ പിതാവ് പറഞ്ഞു. പ്രിയേഷ് ആ വിക്കര സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ക്ലബ് പ്രവർത്തകനും ചാരിറ്റി, സാമൂഹ്യ പ്രവർത്തകനുമാണ്. 

Reactions

Post a Comment

0 Comments