കാഞ്ഞങ്ങാട് :13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. ഇന്നലെ ഉച്ചക്ക് നാട്ടുകാർ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറിയ പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്ററ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മംഗ്ളു ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് വിദഗ്ധ ചികിൽസ ഒരുക്കി. 40കാരനായ പ്രതിയുടെ ഡി.എൻ.എ ഉൾപെടെ നടത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. മകൾ നാല് മാസം ഗർഭിണിയായതിന്
പിന്നാലെ പാസ്പോർട്ടുമായി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ്
പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിന്
കൈമാറിയത്. ഇന്നലെ രാത്രി മുഴുവൻ പ്രതി ഹോസ്ദുർഗ് പൊലീസിൻ്റെ കസ്ററഡിയിലായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ആണ് അടച്ചത്.
0 Comments