കാഞ്ഞങ്ങാട്: ഇന്ന് നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പിൽ കാഞ്ഞങ്ങാട്ടും രണ്ട് പ്രധാന സമ്മാനങ്ങൾ. രണ്ടാം സമ്മാനം ഒരു കോടിരൂപയും മൂന്നാം സമ്മാനമായ 50 ലക്ഷം രൂപയും കാഞ്ഞങ്ങാട് വിൽപന നടത്തിയ ടിക്കറ്റുകൾക്ക് ലഭിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ ടി ഡി 779299 ടിക്കറ്റിനാണ് ലഭിച്ചിട്ടുള്ളത്. ടിക്കറ്റ് വിൽപ്പന നടത്തിയത് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പെട്രോൾ പമ്പിന് സമീപത്തെ റഹ്മത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഭഗവതി ലോട്ടറി ഏജൻസിയാണ് . ഇവരുടെ സബ് ഏജന്റ് കള്ളാർ മാലക്കല്ല് സ്വദേശി നാരായണനാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. കാഞ്ഞങ്ങാട് നയാ ബസാറിൽ പ്രവർത്തിക്കുന്ന മൂകാംബിക ലോട്ടറി ഏജൻസി വിൽപന നടത്തിയ ടി. ഇ 605483 ടിക്കറ്റിന് മൂന്നാം സമ്മാനം ലഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് നറുക്കെടുപ്പ് നിർവഹിച്ചത്. ഒന്നാം സമ്മാനം 25 കോടി കൊച്ചി നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെങ്കിലും ഭാഗ്യശാലി ആരെന്ന് ഇനിയുംപുറത്ത് വന്നിട്ടില്ല.
0 Comments