കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ ശേഷം കാണാതായ14 വയസുകാരനെ കണ്ടെത്തി. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തുകയായിരുന്നു.മാങ്ങാട് പുതിയ കണ്ടം ഹൗസിൽ അബ്ദുൾ റഹ്മാന്റെ മകൻ പി.എ. അബ്ദുൽ ബാസിത്തിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 14 ന് രാവിലെ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തിരുന്നു. വിവരമറിഞ്ഞെത്തിയ ഹോസ്ദുർഗ് പൊലീസ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് മേൽപ്പറമ്പ പൊലീസും ബന്ധുക്കളും എത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. കോഴിക്കോട് പോയതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
0 Comments