കാഞ്ഞങ്ങാട് :മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസിലെ പ്രതി അറസ്റ്റിലായി. വാറൻ്റ് പ്രകാരം യുവാവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ 2022 ൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് പിടിയിലായത്. ചെർക്കള സ്വദേശി കെ.കെ. അഷറഫ് 30 ആണ് പിടിയിലായത്.
ചെർക്കളയിൽ നിന്നും പൊലീസ് സംഘം സമർത്ഥമായി പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി
ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം എ എസ് പി ഡോ. നന്ദഗോപൻ്റെ മേൽനോട്ടത്തിൽ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിൽ സിവിൽ ഓഫീസർ ശ്രുതി, ഡ്രൈവർ എ.എസ്.ഐ നാരായണ, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ രാജേഷ്, സജീഷ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികുടിയത്.
0 Comments