Ticker

6/recent/ticker-posts

ഓൺലൈൻ ട്രേഡിംഗ് : 20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 2013000 രൂപ തട്ടിയെടുത്ത മുഖ്യ പ്രതികളിൽ ഒരാൾ
 കാസർകോട് സൈബർ പൊലീസിന്റെ പിടിയിൽ.
ഇൻസ്റ്റഗ്രാം, വാട്സപ് എന്നീ സോഷ്യൽ മീഡിയകൾ വഴി ബന്ധപ്പെട്ട് ഷെയർ മാർക്കറ്റ് സംബന്ധിച്ച് ക്ലാസുകൾ നൽകു
കയും ഐബിപിഐ എന്ന ഓൺലൈൻ ആപ്പ് വഴി ഷെയർ ട്രേഡിംഗ് നടത്തുന്നതിന് എന്ന പേരിലും ആയിരുന്നു തട്ടിപ്പ്. ഡെബ്റ്റ് റീ പേമെൻറ്, പണം വിത്ഡ്രോ ചെയ്യുന്നതിനുള്ള ടാക്സ് എന്നീ പേരുകളിലും പരാതിക്കാരനെ കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളിലായി പണം അയപ്പിച്ചു.
 വലിയപറമ്പ് ഇടയിലക്കാട് സ്വദേശിയുടെ കയ്യിൽ നിന്നു മാണ് 20ലക്ഷത്തിലേറെ രൂപ   തട്ടിയെടുത്തത്.  3 ലക്ഷം രൂപ എത്തിയത് പിടിയിലായ പ്രതിയുടെഅക്കൗണ്ടിലാണ്. ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശിയായ ബിജു കുമാർ 54 ആണ്  സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇയാളുടെ സ്ഥാപനമായ ബിജിമേനോൻ അസോസിയേറ്റ്
  എന്ന സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പരാതിക്കാരന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട 2013000  രപയിൽ 3ലക്ഷം രൂപയാണ് എത്തിയത്. ആലപ്പുഴ അമ്പലപ്പുഴയിൽ നിന്നുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്  സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം  സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു.പി. വിപിൻ്റെ മേൽനോട്ടത്തിൽ എസ് ഐ രവീന്ദ്ര ന്റെ നേതൃത്വത്തിൽ എഎസ്ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments