Ticker

6/recent/ticker-posts

നിരവധി മയക്ക് മരുന്ന് കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ ജയിലിൽ അടച്ചു

കാഞ്ഞങ്ങാട്:നിരവധി മയക്ക് മരുന്ന് കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്ററ് ചെയ്ത് ജയിലിൽ അടച്ചു.
 എൻഡിപിഎസ് ആക്ട് പ്രകാരമാണ്  അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ ബദിയടുക്ക മൂക്കംപാറ സ്വദേശി അലക്സ്‌ ചാക്കോ 28)
 യെ ബദിയടുക്ക പൊലീസും കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പി. വിഷ്ണു 29 വിനെ നീലേശ്വരം പൊലീസും  അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടങ്കലിൽ പാർപ്പിച്ചു. ഇരുവരും നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതികളാണ്. ഇതോടെ ജില്ലയിൽ ഒൻപത് പേരായി ഇത്തരത്തിൽ അറസ്റ്റിലാവുന്നത്. 
ജില്ലാ പൊലീസ് മേധാവി
ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കാസർകോട് എ.എസ്.പി ഡോ. നന്ദഗോപൻ , കാഞ്ഞങ്ങാട് ഡിവൈഎസ്പി സി.കെ. സുനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, ബദിയടുക്ക പൊലീസ്  ഇൻസ്പെക്ടർ ടി. അഖിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments