Ticker

6/recent/ticker-posts

കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ വൻ ചൂതാട്ടം 20 പേർ പിടിയിൽ

കാസർകോട്:കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ മുറിയിൽ വൻ ചൂതാട്ടം. 20 പേർ പിടിയിലായി. അരലക്ഷത്തിലേറെ രൂപപൊലീസ് പിടികൂടി. ചെർക്കള സ്റ്റാർ ജനറൽ ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള കെട്ടിടത്തിലെ മുറിയിൽ നിന്നും വിദ്യാനഗർ പൊലീസ് ഇന്നലെ രാത്രി 10.30 നാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. 55000 രൂപ കണ്ടെടുത്തു. ബലം പ്രയോഗിച്ച് മുറിയുടെ വാതിൽ തുറന്ന് പിടികൂടുകയായിരുന്നു. ഓടി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുണ്ടംകുഴിയിലെ മുഹമദ് കുഞ്ഞി 45, പാടി കുത്റത്ത് നഗറിലെ അബ്ദുൾ ഹമീദ് 42, ബേഡഡുക്ക വരക്കാടിലെ അബ്ദുൾ ഷുക്കൂർ 42, കുണ്ടംകുഴി ചെമ്പക്കാടിലെ ടി. ഇബ്രാഹീം44, ബംബ്രാണയിലെ എച്ച്. രുതീഷ 42 , കുമ്പള ബദ്രിയ നഗറിലെ അബ്ദുൾ സാദിഖ് 31, പള്ളിക്കരയിലെ പി.എസ്.ഇല്യാസ് 45, കുണ്ടംകുഴിയിലെ സി. കെ. മജീദ് 40, കല്ലിങ്കാലിലെ പി. ഫൈസൽ 53, മുളിയാർ അമ്മം കോടി ലെ കെ.എം. ഫവാസ് 40, ബഡ്വാൾ ബീമുടയിലെ സമീർ 45 , ബഡ്വാളിലെ എം.റിയാസ് 45, അടുക്കത്ത് ബയലിലെ അനിൽ കുമാർ 39 , ബന്തിയോടിലെ കെ.പി. മുസ്തഫ 43,ബങ്കളക്കോട്ടിലെ ചിന്താനന്ദ 42, രാവണീശ്വരം കൊട്ടിലങ്ങാടിലെ സമീർ അബ്ബാസ് 38, ബഡ്വാളിലെ അസിസ് 42, ദേലംപാടി പരപ്പയിലെ കെ. കെ. അഷറഫ് 28, ദേലംപാടിയിലെ മൊയ്തു 50, ഉപ്പള കഞ്ചിക്കട്ടയിലെ മുഹമ്മദ് ഹസൈനാർ 58 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments