കാഞ്ഞങ്ങാട് :
ഒരേ സ്കൂളിലെ 26 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം. ഇതേ തുടർന്ന് കടുത്ത ജാഗ്രത പുലർത്തി വരുന്നു. ഹയർ സെക്കൻഡറിയിലെ 16 വിദ്യാർത്ഥികൾക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് പേരിലുമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്.
കൊട്ടോടിയിലാണ് രോഗം പടർന്നത്. സ്കൂൾ കിണറിലെ വെള്ളത്തിന് കുഴപ്പമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. പുറത്ത് നിന്നുമാണ് രോഗം പടർന്നതെന്നാണ് നിഗമനം. കൂട്ടത്തോടെ കുട്ടികൾക്ക് രോഗം പടർന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ കുട്ടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
0 Comments