കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ആറ് വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരിക്കേറ്റു. കാറിലും സ്കൂട്ടറിലും ഇടിച്ച കാർ നിർത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. വിദ്യാനഗറിലാണ് അപകടം. ചെങ്കള ബംബ്രാണി നഗറിലെ മുഹമ്മദ് അഷറഫിൻ്റെ നിർത്തിയിട്ട കാറിൽ ഇടിച്ച് കാറിൻ്റെ പിന്നിലിരിക്കുകയായിരുന്ന ആറ് വയസുകാരനായ മകൻ ജലാൻ സൂരിയാന് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവർ കോട്ടയം സ്വദേശി അനീഷ് ജോണിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments