Ticker

6/recent/ticker-posts

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

കാഞ്ഞങ്ങാട് : കൗമാര കലോത്സവത്തിന് കോടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ഇന്ന് തിരിതെളിഞ്ഞു.  ഹോസ്‌ദുർഗ്‌ ഉപജില്ലാ കല ത്സവം ഇന്ന് മുതൽ ആരംഭിച്ചു. ജില്ലാ കലോത്സവത്തെ വെല്ലുന്നതരത്തിൽ തയ്യാറെടുപ്പിലായിരുന്നു സംഘാ ടകസമിതിയും നാട്ടുകാരും. സ്കൂൾ കലോൽസവം നാടിൻ്റെ ഉത്സവമാക്കാൻ നിരവധി അനുബന്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മലയോരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വേറിട്ട പ്രചരണ പരിപാടികൾ പൂർത്തിയാക്കി. കഴിഞ്ഞദിവസം ഒടയംചാലിൽ കലോത്സവത്തിൻ്റെ വരവേൽ പ്പറിയിച്ച് നടത്തിയ സാംസ്ക്കാരിക സായാഹ്നത്തിൽ നൂറുകണക്കി ന് ആളുകളാണ് പങ്കെടുത്തത്. കാഞ്ഞങ്ങാട് നഗരസഭാ ചെ യർപേഴ്‌സൺ കെ.വി. സുജാത ഉദ്ഘാടനം നിർവഹിച്ചു. സംഘാ ടകസമിതി വർക്കിങ് ചെയർമാൻ സൗമ്യ വേണുഗോപാൽ അധ്യ ക്ഷയായി. പനത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നാ പ്രസാദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തം ഗം പി.വി. ശ്രീലത, പഞ്ചായത്തം ഗം സൂര്യാ ഗോപാലൻ, ശ്രീരാജ്, സുരേഷ് കോടോത്ത്, ഭാസ്കരൻ കോടോത്ത്, ലിജോ ടി. ജോർജ്, എം. തമ്പാൻ സംബന്ധിച്ചു. സാംസ്കാരിക സായാഹ്നത്തിൻ്റെ ഭാഗമായി 64 വനിതകൾ ചേർന്നൊരുക്കിയ മെഗാ തിര വാതിരകളി, നാട്ടരങ്ങ്, ഫ്ലാഷ് മോബ്, സാസ്സ്കാരിക സംഗമം, പ്രയ ദേശിക കലാകാരൻമാർ അവതരിപ്പിച്ച സംഗീതവിരുന്ന്, മാജിക ഷോ തുടങ്ങിയവ അരങ്ങേറി. ജില്ലയിലെ ചിത്രകാരൻ മാരെ പങ്കെടുപ്പിച്ച് സംഘടിപ്പി ച്ച വരയും ചിരിയുമടക്കം നിരവധി പരിപാടികളാണ് കലോത്സവ ത്തിന്റെ ഭാഗമായ ഒരുക്കിയിരുന്നു. ദിവസങ്ങളായി ഊണും ഉറക്കവുമിളച്ചുള്ള പ്രചരണ പരിപാടികളായിരുന്നു. സ്ത്രീകളുടെ പങ്കാളിത്വം കൊണ്ട് പ്രചരണ പരിപാടികൾ ശ്രദ്ധേയമായി. ഓല മെടഞ്ഞും നാടാകെ അലങ്കരിച്ചും പ്രചരണ പരിപാടികളിൽ നാട് ഒരു മിച്ചു. അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ അടക്കം ശേഖരിക്കുന്നതിന് കലവറനിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നിന്നും ഉൾപെടെ കോടോത്തേക്ക് പ്രത്യേക ബസ് സർവ്വീസ് ഉൾപെടെ ഏർപ്പെടുത്തി. അഞ്ച് നാൾ നീളുന്ന കലോത്സവം ഒന്നിന് സമാപിക്കും. 

Reactions

Post a Comment

0 Comments