Ticker

6/recent/ticker-posts

വള്ളംകളി മൽസരം കഴിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ വനിത നേതാവിനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു 30 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വള്ളംകളി മൽസരം കഴിഞ്ഞ് ഇന്നലെ രാത്രി 11.30 മണിയോടെ 45 ഓളം കുട്ടികൾക്ക് ഒപ്പം ബസിൽ വന്നിറങ്ങിയ ഡി.വൈ.എഫ്.ഐ വനിത നേതാവിനെ തള്ളിയിട്ട് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ അച്ചാംതുരുത്തിമേഖല വൈസ് പ്രസിഡൻ്റും സി.പി.എം പ്രവർത്തകയുമായ അച്ചാംതുരുത്തിയിലെ വി. വി. ജിബിൻ്റെ ഭാര്യ പി. ബി. ബവിത 32 യുടെ പരാതിയിൽ നബീൻ, നവീൻ കുമാർ, സുരേഷൻ, ശരത്ത്, വിഷ്ണു മറ്റ് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. കണ്ണൂർ വള്ളോംകടവിൽ നിന്നും വള്ളംകളി മൽസരം കഴിഞ്ഞ് ടൂറിസ്റ്റ് ബസിൽ കുട്ടികൾ അടക്കമുള്ളവർക്കൊപ്പമെത്തി അച്ചാംതുരുത്തി അഴിക്കോടൻ ക്ലബ്ബ്
ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞു നിർത്തി തള്ളി താഴെയിട്ട് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments