ജില്ലയിൽ വ്യാപക പരിശോധന നടത്തി
38 കേസുകൾ രജിസ്റ്റർ ചെയ്തു.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് ആണ് ജില്ലയിൽ വ്യാപക റെയ്ഡ് ഓപ്പറേഷൻ "സൈ ഹണ്ട്" നടന്നത്. ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ ജില്ലയിൽ 112 ഇടങ്ങളിൽ റെയ്ഡ് നടത്തി. സബ് ഡിവിഷൻ ഡിവൈഎസ്പി, എ എസ് പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മാർ അടങ്ങുന്ന സംഘം ജില്ലാ സൈബർ ക്രൈം പൊലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 38 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും 38 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട് . വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 10 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് റെയ്ഡ് . വരും ദിവസങ്ങളിലും പരിശോധന തുടരും. ഹോസ്ദുർഗ് , ബേക്കൽ, മേൽപ്പറമ്പ , കുമ്പള, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, ചന്തേര , ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകളിലും കേസുകൾ ഉണ്ട്.
0 Comments