Ticker

6/recent/ticker-posts

ബേഡകത്ത് സംസ്ഥാന സർക്കാറിൻ്റെ ആട് വളർത്തൽ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളിയിൽ സ്ഥാപിച്ച സംസ്ഥാനസർക്കാർ ആട് വളർത്തൽ കേന്ദ്രം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമർപ്പിച്ചു. കൊളത്തൂർ വില്ലേജിലെ 22.75 ഏക്കർ സ്ഥലത്താണ് ശാസ്ത്രീയമായ രീതിയിൽ സംസ്ഥാന സർക്കാരിന്റെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.54കോടി രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടായ 1.22 കോടി യും ഉൾപ്പെടെ 2.66 കോടി രൂപ ചിലവഴിച്ചു കൊണ്ടു ആട് ഫാം ആരംഭിച്ചത്.നിലവിൽ 190 പെണ്ണാടുകളും 10 ആണാ ടുകളും ഉണ്ട്. ഒരു വർഷത്തിനുള്ളിൽ 1000 ആടുകൾ അടങ്ങുന്ന ഫാം ആയി മാറുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മന്റ് ബോർഡ്‌ ആണ് ആടുകളുടെ സമാഹാരണത്തിന് സഹായിക്കുന്നത്. മലബാറി ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണിത്. ജില്ലയിലെ ആട്ഫാം ജില്ലയിലെ ആടുകർഷകർക്ക് ശാസ്ത്രീയപരിപാലനം നൽകിയ വർഗഗുണമുള്ള രോഗവിമുക്തമായ ആടുകളെ ലഭ്യമാകും. ജില്ലയിലെ കർഷകർക്കുള്ള ട്രെയിനിങ് സെന്റർ ആയി ഫാം പ്രവർത്തിക്കും. മൃഗസംരക്ഷണവകുപ്പ് മന്ത്രി ആടിനെ ഫാർമിലേക്ക് കൈമാറിയാണ് ഉദ്ഘാടനംനിർവഹിച്ചത്.ബേഡഡുക്ക ആട് ഫാം കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ആട്ഫാം ആയി ഉയർത്തുമെന്നും സ്കൂൾ കൂട്ടികൾക്കായുള്ള ആട് വളർത്തൽ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സി. എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. എം. ബേഡഡുക്കഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ധന്യ സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ എം. സി. റെജിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫാം ഷെഡ് വിപുലീകരണം രണ്ടാംഘട്ടം പദ്ധതിരേഖ മന്ത്രിയിൽ നിന്നും മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഏറ്റുവാങ്ങി.അടുത്ത ഘട്ട കെട്ടിടം പണി യുടെ രൂപ രേഖ കേരള സ്‌റ്റേറ് ഹൗ സ്സിങ് ബോർഡ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ അഞ്ജന യിൽ നിന്നും മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഏറ്റുവാങ്ങി. ആ ടുഫാമിന്റെ പ്രവർത്തനങ്ങളിൽ ഇട പെട്ടു പ്രവർത്തിച്ച ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമുള്ള ആദരിക്കൽ ചടങ്ങും സർട്ടിഫിക്കറ്റ് വിതരണ വും മന്ത്രിനിർവഹിച്ചു.ഇ. ചന്ദ്രശേഖരൻ എം എൽ എ, ഇ . പി . രാജ് മോഹൻ , പി . ബാബു , സി . രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ മാടക്കല്ല് പ്രസംഗിച്ചു. 

Reactions

Post a Comment

0 Comments