ട്രാൻസ്ഫോമറിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടുത്ത കാരണമെന്ന പ്രാഥമിക നിഗമനത്തിലുമെത്തിയിട്ടുണ്ട്. ടൗണിലെ നിരവധി കടകൾ കത്തി അമർന്നു. ദേശീയ പാതക്കരികിലെട്രാൻസ്ഫോമറിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടുത്ത കാരണമെന്ന് സംശയിക്കുന്നതായി തളിപ്പറമ്പ് പൊലീസ് റജിസ്ട്രർ ചെയ്ത എഫ്. ഐ ആറിൽ വ്യക്തമാക്കി. 50 കോടി നഷ്ടമണ്ടായതായും എഫ് ഐ ആറിൽ പറഞ്ഞു. തളിപ്പറമ്പിലെ പി.പി. മുഹമ്മദ് റിഷാദിൻ്റെ പരാതിയിലാണ് കേസ്. ഇദ്ദേഹത്തിൻ്റെ ഉൾപെടെ നിരവധി കടകൾ കത്തി അമർന്നു. കെ. വി കോംപ്ലക്സ് വ്യാപാര സമുച്ചയം വൈകീട്ട് 5.10 മുതലാണ് കത്തി അമർന്നത്. രാത്രി ഏറെ വൈകിയാണ് കാസർകോട്, കണ്ണുർ ജില്ലകളിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പിനെ ആ നടുക്കിയ തീപിടുത്തമായിരുന്നു.
0 Comments