Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി രണ്ടര കോടിയോളം തട്ടിയെടുത്ത കേസിൽ 50 ലക്ഷം രൂപ തിരികെ പിടിച്ച് പൊലീസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് തെരുവത്ത് സ്വദേശികളായ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി രണ്ടര കോടിയോളം തട്ടിയെടുത്ത കേസിൽ തട്ടിപ്പു സംഘത്തിൽ നിന്നും
 50 ലക്ഷം രൂപ തിരികെ പിടിച്ച് പൊലീസ്. 
2 കോടി 40 ലക്ഷം രൂപ തട്ടേയെടുത്ത കേസിൽ 50 ലക്ഷം രൂപ കാസർകോട് സൈബർ പൊലീസ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ബീഹാറിലെ സമ്പത്ചക്ക് ബ്രാഞ്ചിൽ നിന്നുമാണ് തിരികെ പിടിച്ചത്. 8 ആഴ്ച കൊണ്ടാണ് പണം തിരികെ പിടിച്ചത്.  2025 ആഗസ്റ്റ് 12  മുതൽ 21 വരെയുള്ള തിയ്യതികളിൽ പല തവണയായിയാണ് പണം തട്ടിയത്. മണി ലോണ്ടറിംഗ് കേസിൽ ഉൾപ്പെട്ടു എന്ന് വിശ്വസിപ്പിച്ചു ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു അക്കൗണ്ടിലെ പണം തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ 1930 എന്ന സൈബർ ക്രൈം പോർട്ടലിൽ വിളിച്ച് പരാതി അറിയിക്കുകയും  സൈബർ പൊലീസിന്റെ സഹായം തേടുകയും ചെയ്തു.  അവസരോചിതമായ ഇടപെടലിലൂടെ  ഇതുവരെ 57 ലക്ഷം രൂപ ഫ്രീസ് ചെയ്യിക്കാൻ സാധിച്ചിട്ടുണ്ട്.  അതിൽ 50 ലക്ഷം രൂപ കോടതി മുഖേന ഡി ഡി ആയി കാസർകോട് കോടതിയിൽ എത്തി. അവസാനമായി തട്ടിപ്പുകാർക്ക് പണം നൽകി ഏതാനം മണിക്കൂറുകൾക്കുള്ളിൽ (ഗോൾഡൻ ഹവർ ) പരാതി രജിസ്റ്റർ ചെയ്തതിനാലാണ് പണം തിരികെ പിടിക്കാൻ സാധിച്ചത്.
ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം കാസർകോട് സൈബർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ മേൽനോട്ടത്തിൽ എസ് ഐ രവീന്ദ്രൻ, കെ.ബി. ഷിനു , എഎസ്ഐ പ്രശാന്ത്, രഞ്ജിത്ത് സീനിയർ സിവിൽ ഓഫീസർമാരായ സുധേഷ്‌ എന്നിവരാണ് അന്വേഷണ സംഘം.
Reactions

Post a Comment

0 Comments