മാർക്കറ്റിൽ കവർച്ച
60000 രൂപ കവർന്നു. തായലങ്ങാടിയിലുള്ള ചില്ലീസ് ഹൈപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. സ്ഥാപന ഉടമ ബദിയഡുക്കയിലെ ബി.എസ്. ശംസീദിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. മുൻ വശത്തുള്ള ഗ്ലാസ് പാർട്ടീഷൻ മുറിച്ചാണ് കവർച്ചക്കാർ കടക്ക് അകത്ത് കയറിയത്. മേശയിലും അലമാരയിലും സൂക്ഷിച്ച പണമാണ് കവർന്നത്.
0 Comments