കാഞ്ഞങ്ങാട് :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ
ജില്ലയിലെ നഗരസഭകളില്‍ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി നറുക്കെടുപ്പിന് നേതൃത്വം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ് നിയന്ത്രിച്ചു. നഗരസഭ സെക്രട്ടറിമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീലേശ്വരം നഗരസഭയില്‍ പാലക്കാട്ട് (5) പട്ടികജാതി സംവരണ വാര്‍ഡായി. സ്ത്രീ സംവരണ വാര്‍ഡുകളായി നീലേശ്വരം സെന്‍ട്രല്‍ (3), ചിറപ്പുറം(6), രാങ്കണ്ടം(7), പൂവാലംകൈ (14), കാര്യങ്കോട് (16), പേരോല്‍ (17), പള്ളിക്കര -I (19), പള്ളിക്കര - II (20), ആനച്ചാല്‍ (23), കോട്ടപ്പുറം (24), കടിഞ്ഞിമൂല (25), പുറത്തേക്കൈ (26), തൈക്കടപ്പുറം സെന്‍ട്രല്‍ (28), തൈക്കടപ്പുറം നോര്‍ത്ത് (29), തൈക്കടപ്പുറം സീ റോഡ് (30), തൈക്കടപ്പുറം സ്‌റ്റോര്‍ (31), നീലേശ്വരം ടൗണ്‍ (34) എന്നീവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് നഗരസഭയില്‍ ആവിയില്‍ (41) പട്ടികജാതി സംവരണ വാര്‍ഡായി. സ്ത്രീസംവരണ വാര്‍ഡുകളായി കാരാട്ട് വയല്‍ (6), നെല്ലിക്കാട്ട് (8), ബല്ല ഈസ്റ്റ് (9), എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് (13), കവ്വായി (15), നിലാങ്കര(17), മോനാച്ച (20), ചതുരക്കിണര്‍ (22), ദിവ്യംപാറ (23), വാഴുന്നോറടി (24), പുതുക്കൈ (25), ഐങ്ങോത്ത് (26), അനന്തംപള്ള(29), മരക്കാപ്പ് കടപ്പുറം (30), കരുവളം (31), കുറുന്തൂര്‍ (32), ഞാണിക്കടവ് (33), മൂവാരിക്കുണ്ട് (36), കല്ലൂരാവി (37), കാഞ്ഞങ്ങാട് സൗത്ത് (39), കല്ലന്‍ചിറ (40), കാഞ്ഞങ്ങാട് കടപ്പുറം (42), എസ്.എന്‍ പോളി (46), മീനാപ്പീസ് (47) എന്നീ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കാസര്‍കോട് നഗരസഭയില്‍ ചാലക്കുന്ന് (15) പട്ടികജാതി സംവരണ വാര്‍ഡായി. സ്ത്രീ സംവരണ വാര്‍ഡുകളായി ചേരങ്കൈ വെസ്റ്റ് (1), ചേരങ്കൈ ഈസ്റ്റ് (2), കൊട്ടക്കണി (7), നുള്ളിപ്പാടി നോര്‍ത്ത് (8), അണങ്കൂര്‍ (10), വിദ്യാനഗര്‍ നോര്‍ത്ത് (11), വിദ്യാനഗര്‍ സൗത്ത് (12), ചാല (14), തുരുത്തി (16), കൊല്ലംപാടി (17), പച്ചക്കാട് (18), ഹൊണ്ണമൂല (24), തളങ്കര ബാങ്കോട് (25), ഖാസിലേന്‍ (26), തളങ്കര കണ്ടത്തില്‍ (29), തളങ്കര ദീനാര്‍ നഗര്‍ (31), തായലങ്ങാടി (32), നെല്ലിക്കുന്ന് (35), കടപ്പുറം സൗത്ത് (37), കടപ്പുറം നോര്‍ത്ത് (38) എന്നീ വാര്‍ഡുകള്‍ തെരഞ്ഞെടുത്തു.
0 Comments