Ticker

6/recent/ticker-posts

ഭീമനടി പ്ലാച്ചിക്കരയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി ഫാസ്റ്റ് പാസഞ്ചർ ബസും എതിരെ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റിൽ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പത്തിലേറെ പേരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട്ടേക്ക് മാനന്തവാടിയിൽ നിന്നും വരികയായിരുന്നു ഒരു ബസ്. ഡ്രൈവർക്ക് ഉൾപെടെ സാരമായി പരിക്കുണ്ട്. ഈ റൂട്ടിൽ വാഹന ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളരിക്കുണ്ട് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ബസ് നീക്കാൻ ശ്രമം നടക്കുന്നു. ബസുകളുടെ മുൻഭാഗം തകർന്നു. ശക്തമായ മഴയിലാ യിരുന്നു അപകടം.

Reactions

Post a Comment

0 Comments