കാഞ്ഞങ്ങാട് :കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ചു മാതൃകയായി വിദ്യാർത്ഥികൾ.
ദുർഗ സ്കൂൾ പരിസരത്തു നിന്നും കളഞ്ഞു കിട്ടിയ 6070 രൂപ അടങ്ങിയ പേഴ്സ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദുർഗ സ്കൂളിലെ എസ് പി സി കേഡറ്റായ പ്രയാഗ്, ശിവനന്ദ് , ദേവനന്ദ് എന്നീ കുട്ടികളാണ് സ്റ്റേഷനിൽ പേഴ്സ് എത്തിച്ചത്. സ്റ്റേഷനിൽ നിന്നും പണം നഷ്ടപ്പെട്ട ഉടമയെ കണ്ടെത്തി പേഴ്സ് തിരികെ ഏൽപ്പിച്ചു.
0 Comments