Ticker

6/recent/ticker-posts

വാഹനാപകടത്തിൽ മരിച്ച പൊലീസുദ്യോഗസ്ഥൻ്റെ വീട് മന്ത്രി ചിഞ്ചുറാണി സന്ദർശിച്ചു

കാഞ്ഞങ്ങാട് :വാഹനാപകടത്തി മരിച്ച പൊലീസുദ്യോഗസ്ഥൻ്റെ വീട് മൃഗ ക്ഷീര സംഭരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു.മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ടിപ്പർ ലോറി കാറിലിടിച്ച് മരിച്ച
ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിലെ അംഗം ചെറുവത്തൂർ മയിച്ചയിലെ കെ. കെ. സജീഷിൻ്റെ മയിച്ചയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. ഭാര്യയെയും കുട്ടികളെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയപോഴാണ് മന്ത്രി സജീഷിൻ്റെ വീട്ടിലുമെത്തിയത്.

Reactions

Post a Comment

0 Comments