Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ് മാർച്ച് 79 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധത്തിനിടയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ  ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയതിൽ പൊലീസ് കേസ്.79 യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ജോമോൻ ജോസ്, ബി.പി. പ്രദീപ് കുമാർ, രതീഷ് കാട്ടുമാടം, കാർ തികേയൻ, ഷിബിൻ, മാർട്ടിൻ, അക്ഷയ ബാലൻ, വിനോദ്, ജവാദ് കണ്ടാലറിയാവുന്ന 70 പേർക്കെതിരെയുമാണ് കേസ്. അനുമതിയില്ലാതെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകടനം നടത്തി സംസ്ഥാന പാതയിൽ കുത്തിയിരുന്ന ഗതാഗതം സ്തംഭിപ്പിച്ചെന്നതിനാണ് കേസ്. 


Reactions

Post a Comment

0 Comments