കാസർകോട്: വെല്ലുവിളികൾക്ക് മുൻപിൽ മെഡിക്കൽ മികവ് ഒരിക്കൽ കൂടി വിജയം നേടി. ഹൃദയ വാൽവ് മാറ്റിയതടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 80 വയസുകാരന് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ലാപ്രോസ്കോപിക് അഡ്രിനലക്ടമി (വയറു തുറക്കാതെ താക്കോൽദ്വാര ശസ്ത്രക്രിയ വഴി അഡ്രിനൽ ഗ്രന്ഥിയും ട്യൂമറും നീക്കം ചെയ്യൽ) വിജയകരമായി പൂർത്തിയാക്കി. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കാസർകോട് ജില്ലയുടെ ആരോഗ്യരംഗത്തെ മെഡിക്കൽ മികവ് ആസ്റ്റർ മിംസ് വീണ്ടും അടയാളപ്പെടുത്തി.
അത്യന്തം അപകടസാധ്യതയുള്ള ശസ്ത്രക്രിയ
രോഗിയുടെ വൃക്കയുടെ മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന 12 സെൻ്റീമീറ്റർ വലുപ്പമുള്ള ട്യൂമർ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 80 വയസ്സുള്ള രോഗിയുടെ പ്രായവും, ഹൃദയ വാൽവ് മാറ്റിയതുൾപ്പെടെയുള്ള ഗുരുതരമായ ഹൃദയാവസ്ഥയും പരിഗണിക്കുമ്പോൾ, അത്യന്തം അപകടസാധ്യതയുള്ളതായിരുന്നു ഈ ശസ്ത്രക്രിയ.
സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, യൂറോളജി, അനസ്തേഷ്യ, കാർഡിയോളജി, ക്രിറ്റിക്കൽ കെയർ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ ഏകോപന പ്രവർത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കാൻ സഹായകമായത്.
വിജയത്തിന് പിന്നിൽ വിദഗ്ധ സംഘം
അപൂർവ്വമായ അഡ്രിനൽ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ഈ സങ്കീർണ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ഏകോപനത്തിലുള്ള സംഘമായിരുന്നു. ശസ്ത്രക്രിയ വിജയത്തിൻ്റെ പ്രധാന ഉത്തരവാദിത്തം സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. അരവിന്ദ്, മെഡിക്കൽ, ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. രാംനാഥ് ഷേണായി എന്നിവർ വഹിച്ചു. അതീവ ശ്രദ്ധ ആവശ്യമുള്ള അനസ്തേഷ്യ വിഭാഗത്തിന് ഡോ. മുഹമ്മദ് അമീൻ (വിഭാഗം മേധാവി), ഡോ. ശിവ തേജ് എന്നിവരാണ് നേതൃത്വം നൽകിയത്.
ശസ്ത്രക്രിയക്ക് ശേഷമുള്ള സുരക്ഷയും പരിചരണവും ഉറപ്പുവരുത്തിക്കൊണ്ട്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. സോയ് ജോസഫും ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും സി.എം.എസ്സുമായ ഡോ. സാജിദ് സലാഹുദ്ദീനും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇത്തരം സങ്കീർണമായ ശസ്ത്രക്രിയ പ്രായാധിക്യമുള്ള രോഗിക്ക് സുരക്ഷിതമായി നടത്താൻ സാധിച്ചതിലൂടെ, ആശുപത്രിയുടെ മെഡിക്കൽ മികവും ടീമിൻ്റെ ഏകോപന ശേഷിയും തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
.കാസർകോടിന് ഇനി ആശങ്ക വേണ്ട
ഇതിനുമുമ്പ് ഇത്തരം ഹൈ-റിസ്‌ക് ശസ്ത്രക്രിയകൾക്കായി കാസർകോട് ജില്ലയിലെ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ തേടി അതിർത്തി കടന്ന് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ രണ്ട് മുതൽ പ്രവർത്തനം ആരംഭിച്ച ആസ്റ്റർ മിംസ് കാസർകോട്, അത്യാധുനിക മൾട്ടിസ്പെഷ്യാലിറ്റി സൗകര്യങ്ങളോടെയും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളോടെയും ഇപ്പോൾ തന്നെ ജില്ലയുടെ ആരോഗ്യരംഗത്തിന് പ്രത്യേകിച്ച് അത്യാഹിത ചികിത്സക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും മികച്ച പുരോഗതി കാഴ്ചവെക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
0 Comments