Ticker

6/recent/ticker-posts

നിക്ഷേപ തുക 9 ലക്ഷം തിരികെ ലഭിച്ചില്ല സൊസൈറ്റി പ്രസിഡൻ്റിൻ്റെ പേരിലടക്കം നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :നിക്ഷേപ തുക 9 ലക്ഷം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയിൽ സൊസൈറ്റി പ്രസിഡൻ്റിൻ്റെ പേരിലടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന ബളാൽ 
കല്ലം ചിറയിലെ വെട്ടം വി.സി. കുരുവിള 70യുടെ പരാതിയിലാണ് കേസ്. പ്രസിഡൻ്റ് രാഹുൽ ചക്രപാണി, സി.ഇ.ഒ മാരായ സണ്ണി എബ്രഹാം, ബിജോയി, ബ്രാഞ്ച് മാനേജർ സിനിമോൾ എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. 2023 മുതൽ ഫിക്സഡ് , സേവിംഗ് ആയാണ് പണം നിക്ഷേപിച്ചത്.
Reactions

Post a Comment

0 Comments