Ticker

6/recent/ticker-posts

കാസർകോട്ടും തൃക്കരിപ്പൂരിലും പാൻ മസാല ശേഖരവും ഇ സിഗരറ്റും പിടിച്ചു മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട്:കാസർകോട്ടും തൃക്കരിപ്പൂരിലും പൊലീസ് പാൻ മസാല ശേഖരവും ഇ സിഗരറ്റുകളും പിടിച്ചു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു കേസെടുത്തു. അണങ്കൂർ ടിപ്പു നഗറിലെ വീട്ടിൽ സൂക്ഷിച്ച 450 പാൻ മസാല പാക്കറ്റുകളും 80 ഇ സിഗരറ്റുകളും കാസർകോട് പൊലീസ് പിടികൂടി. 
ടിപ്പുനഗറിലെ സവാദ് അബ്ദുൾ റഹ്മാനെ തിരെ 41 കേസെടുത്തു. തൃക്കരിപ്പൂരിൽ വാഹനത്തിൽ ചാക്കുകളിലാക്കി കൊണ്ട് പോവുകയായിരുന്ന പാൻമസാലകൾ ചന്തേര പൊലീസ് പിടികൂടി. രണ്ട് പേർക്കെതിരെ കേസെടുത്തു. ഉളിയത്തടുക്ക നാഷൽ നഗർ സ്വദേശികളായ എ.വി. ഷമീർ 40,എ.എം.യൂസഫ് 68 എന്നിവർക്കെതിരെ കേസെടുത്തു. ഒളവറയിൽ നിന്നും ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments