Ticker

6/recent/ticker-posts

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കാഞ്ഞങ്ങാട് :നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആത്മഹത്യ 
കുറിപ്പ് കണ്ടെത്തി.
 കുറ്റിക്കോൽ ബേത്തൂർ പാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിൻ്റെ മകൾ മഹിമ 19 മരണവുമായി ബന്ധപെട്ട കുറിപ്പാണ് പൊലീസിന് ലഭിച്ചത്. മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പ് മുറിയിൽ നിന്നും കേസന്വേഷണ ചുമതലയുള്ള ബേഡകം എസ്.ഐ കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കത്ത് കണ്ടെത്തുകയായിരുന്നു. എൻ്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
 ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
Reactions

Post a Comment

0 Comments