ഒമ്പത് വയസുകാരിയെ കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു. കൊടക്കാട് വെള്ളച്ചാലിലെ സി. പി . ഖാലിദ് 59 ആണ് അറസ്റ്റിലായത്. നീലേശ്വരം പൊലീസ് പരിധിയിൽ ഇന്നലെ ഉച്ചക്കാണ് സംഭവം. മലപ്പുറത്തെ ട്രസ്റ്റിൻ്റെ പേരിൽ വീട്ടിലേക്ക് സംഭാവന ചോദിച്ചെത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്നു കുട്ടി. വീട്ടിൽ മറ്റാരുമില്ലെന്ന് കരുതിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീടിനകത്തുണ്ടായിരുന്ന മാതാവ് ഓടിയെത്തി ബഹളമുണ്ടാക്കി. ഇതോടെ നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി നീലേശ്വരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്താണ് കോടതിയിൽ ഹാജരാക്കിയത്.
0 Comments