കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കല്ലൻചിറ പതിക്കാൽ അച്ചിമേലോലമ്മ ദേവസ്ഥാനത്ത് കവർ
ച്ച. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 30000 രൂപ വില വരുന്ന പിച്ചള കൊണ്ട് ഉണ്ടാക്കിയ രണ്ട് വലിയ മണി, ആറ് തൂക്ക് വിളക്ക്, കൈമണി, കൊടി വിളക്ക്, തളിക, സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ ഭണ്ഡാരവും 2000 രൂപയും മോഷണം പോയി. സെക്രട്ടറി സി.രാജീവൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments