നീലേശ്വരം : തലക്കടിയേറ്റ് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്ററ് ചെയ്തു.
കരിന്തളം,കുമ്പളപ്പള്ളി ചീറ്റമൂലയിലെ കെ.ശ്രീധരൻ 47 ആണ് അറസ്ററിലായത്. നീലേശ്വരം
സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ,
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുഗുണൻ, പൊലീസുകാരായ ഷഫീഖ്, ദിലീഷ് കുമാർ പള്ളിക്കൈ എന്നിവർ ചേർന്നാണ് സംഭവ സ്ഥലത്ത് നിന്നും പ്രതിയെ പിടികൂടിയത്.
ചിറ്റമൂലകേളനിയിലെ
കണ്ണൻ 76 ആണ്
കൊല്ലപെട്ടത്. ഇന്ന് വൈകിട്ട് ആണ് സംഭവം. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലാണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ പ്രതി വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കൊല്ലണമെന്ന ഉദ്ദേശത്തോടെ ഏതോ വിരോധം വച്ച് മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആർ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
0 Comments